Subscribe Us

Header Ads

കേരള പൊറോട്ട

 കേരള പൊറോട്ട 

-----------------



Ingrideance / ചേരുവകൾ  


മയ്ദ   (Maida )      :   4cup 

പഞ്ചസാര       :   1tbspn 

ഉപ്പ്                      :   1tspn

വെള്ളം            :   1 1/4cup 

നെയ്യ് ,ഓയിൽ :രണ്ടും ഒരെ അളവിൽ മിക്സ് ചെയ്തത് 


Recipe / തയ്യാറാക്കുന്ന വിധം 

ആദ്യം  മയ്ദ ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് പഞ്ചസാര ,ഉപ്പ് എന്നിവ ചേർത്തു ഇളക്കി 1 1/4കപ്പ് വെള്ളം കുറച്ചു കുറച്ചു ആയി ചേർത്തു ഇളക്കുക .കയ്യ് ഉപയോഗിച്ചു ഇളക്കുക .കയ്യ് ഉപയോഗിചു കുഴക്കുമ്പഴ് കയ്യില്‍ ഒട്ടിപ്പിടിക്കുന്ന രീതിയിലായിരിക്കും .ഇനി ഇത് ഒരു കിച്ചൺ തട്ടിൽ കുറച്ചു പൊടി വിതറി മയ്ത മാവ് അതിന് മുകളിലിട്ട് നന്നായി വലിച്ചു കുഴച്ചിട്ടെടുക്കുക .(സൊഫ്ട് ആയ പൊറൊട്ട കിട്ടുന്നതിനാണ് ഇങ്ങനെ വലിചു കുഴച്ചെടുക്കുന്നത് .)

                   ഇങ്ങനെ ഒരു 15 മിനുട്ട് കുഴച്ചെടുക്കുക .ഇനി നെയ്യും ,ഓയിലും ഒരെ അളവിൽ ചേർത്തത് ഒരു പാത്രത്തിന്റെ അടിഭാഗത്തു പുരട്ടി അതിലേക്ക് മയ്ത മാവ് വെച്ചുകൊടുത്തു അതിനു മുകളിൽ നെയ്യ് പുരട്ടി നനവുള്ള തുണി കൊണ്ട് മൂടി ഒരു മണിക്കൂർ റെസ്റ്റിയ്യാൻ വെക്കാം .

                  ഒരു മണിക്കൂറിന് ഷെശം തുറന്ന് മയ്ത മാവ് രണ്ടായി മുറിചു അതിൽ നിന്ന് ഓരോ ഉരുളകൾ ഉണ്ടാക്കിയെടുക്കുക .(അടിയില്‍ നിന്ന് മുകളിലെക്ക് അമർത്തി ഓരോ ഉരുളകൾ ഉണ്ടാക്കി എടുക്കുക .)ഇങ്ങനെ ഈ മയ്ത മാവിൽ നിന്ന് 5ഉരുളകൾ ഉണ്ടാക്കിയെടുക്കാം .ഈ ഉരുളകളിലും നെയ്യ് പുരട്ടി നനവുള്ള തുണികൊണ്ട് 20മിനുട്ട് മൂടിവെക്കാം .

                      20 മിനുട്ടിന് ഷെശം അതെടുത്തു ഓരൊ ഉരുളയും കയ്  കൊണ്ട് ചതുരത്തിൽ കട്ടിയില്ലാതെ പരത്തിയെടുക്കുക .ഇനി ഇതിന് മുകളിൽ അൽപം നെയ്യും അല്പം പൊടിയും വിതറി കയ്യ് കൊണ്ട് പരത്തുക .(ഒട്ടിപ്പിടിക്കാതെ കിട്ടാന് വെണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .) ഇനി ഇത് കത്തി ഉപയോഗിച്ചു നീളത്തിൽ മുറിക്കുക .

(ചിത്രത്തിൽ കാണുന്ന പോലെ )ഇനി കയ്യ് ഉപയോഗിച്ചു രണ്ട് ഭാഗത്തുനിന്നും നടുവിലെക്ക് കൊണ്ടു വരിക .ഇനി ഇത് കയ്യിലെദുത്തു ഒന്ന് വലിച്ചു ഒരു ഭാഗത്തു നിന്നും മാറ്റ് ഭാഗത്തെക്ക് ചുരുട്ടി കൊണ്ടുവരിക .



(ചിത്രത്തിൽ കാണുന്ന പോലെ )ഇങ്ങനെ ചുരുട്ടി ഇതിന്റെ അവസാന ഭാഗം ഇതിന്റെ അടിയിലെക്ക് വച്ചു ഉള്ളിലെക്ക് അമർത്തുക .(പരത്തിയെടുക്കുന്ന സമയത്തു ലെയർ വിട്ട് പോരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .

ഇതുപോലെ എല്ലാ ഉരുളകളും ഇങ്ങനെ ചെയ്തെടുക്കുക .എന്നിട്ട് ഇതിന് മുകളില് വീണ്ടും നെയ്യ് പുരട്ടി നനവുള്ള തുണി കൊണ്ട് 15മിനുട് വെക്കുക .
                       15മിനുടിന് ഷെശം അതെടുത്തു നെയ്യ് പുരട്ടി കയ്കൊണ്ട് പരത്തിയെടുക്കുക .‌ ഇനി ചുടുള്ള പാനിലേക്കിട്ട് വേവിച്ചെടുക്കുക .മുകളിൽ golden brown നിറം വരൂന്നത് വരെ തിരിചും മറിചും ഇട്ട് വേവിക്കുക.
ഇങ്ങനെ 3/4പൊറൊട്ട വേവിച്ചെടുത്തു ഇതൊക്കെ ഒരുമിചുവെച്ചു കയ്യ് കൊണ്ട് ഇരു വശത്തു നിന്നും അടിച്ചെടുക്കുക .(ഇങ്ങനെ ചെയ്യുബോൾ വേർതിരിഞ് കാണാന് പറ്റുന്നത് .)ഇപ്പൊ സൊഫ്ടും ലയറുകളോടും കൂടിയ പൊറൊട്ട തയ്യാർ .






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍