ചെറുപയർ ലഡു
ആവിശ്യമായ സാധനങൾ
ചെറുപയര്‍ -1കപ്പ്
തേങ്ങ -1/2കപ്പ്
നെയ്യ് -1tbspn
അണ്ടിപ്പരിപ്പ് -1tspn
മുന്തിരി -1tspn
ശർക്കര -1/2കപ്പ്
വെള്ളം -1/4കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചുടാക്കി ചെറുപയർ അതിൽ ഇട്ട് വറുത്തെടുക്കുക .വറുത്തെടുത്ത ചെറുപയർ ചുട് പോയ ശേശം മിക്സി ഉപയോഗിച്ചു പൊടിച്ചെടുക്കുക .
ഇനി ഒരു പാത്രം ചുടാക്കി അതിൽ ശർക്കരയും വെള്ളവും ചേർത്തു ഉരുക്കി ശർക്കര പാനി തയ്യാറാക്കി ചുടാറാൻ വേണ്ടി മാറ്റിവെക്കുക .
ഇനി മറ്റൊരു പാൻ ചുടാക്കി അതിലെക്ക് നെയ്യ് ഒഴിച്ചു ചുടാക്കി അണ്ടിപരിപ്പ് ,മുന്തിരി എന്നിവ വറുക്കുക .ഈ വറുത്തതിലേക്ക് പൊടിച്ച ചെറുപയർ ,തേങ്ങ എന്നിവ ചേർത്തു ഇളക്കുക .ഇനി ഇത് ചുട് പോവാൻ മറ്റൊരു പാത്രത്തിലേക്കി മാറ്റി ശർക്കര പാനി ചേർത്തു ലഡു ഉരുട്ടിയെടുക്കാം.ലഡു തയ്യാർ .
0 അഭിപ്രായങ്ങള്‍