ഒരു ട്രെസ് ലെച്ചസ് കേക്ക് ഒരു സ്പോഞ്ച് കേക്കാണ്. ചില പാചകക്കുറിപ്പുകളിൽ, ഒരു വെണ്ണ കേക്ക് - മൂന്ന് തരം പാലിൽ ഒലിച്ചിറങ്ങുന്നു: ബാഷ്പീകരിക്കപ്പെട്ട പാൽ, ബാഷ്പീകരിച്ച പാൽ, കനത്ത ക്രീം. വെണ്ണ ഉപയോഗിക്കാത്തപ്പോൾ, ട്രെസ് ലെച്ചസ് കേക്ക് ധാരാളം വായു കുമിളകളാൽ വളരെ ഭാരം കുറഞ്ഞതാണ്.
Ingredients - ചേരുവകൾ
മുട്ട -3എണ്ണം
വാനില എസ്സെൻസ് -കാൽ കപ്പ്
പൊടിച്ച പഞ്ചസാര -മുക്കാൽ കപ്പ്
മൈദ -മുക്കാൽ കപ്പ്
Conflour -1 Table Spoon
ബേക്കിംഗ് പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
പാൽ -2 കപ്പ്
വിപ്പിംഗ് ക്രീം -5 Table Spoon
Condensed milk -5 Table Spoon
ചെറി -ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം - Recipe
---------------------------------
3 മുട്ടയും പൊട്ടിച്ചു വെള്ളയും മഞ്ഞയും രണ്ട് ബൗളിലേക്ക് മാറ്റുക. ഇനി മുട്ടയുടെ മഞ്ഞയിലേക്ക് വാനില എസ്സെൻസ് പൊടിച്ച പഞ്ചസാരയും ചേർത്ത് ഇളക്കുക. 2ട്ടേബിൾ സ്പൂൺ പാൽ കൂടെ ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് മൈദയും ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും, ഉപ്പും അരിപ്പയിൽ അരിച്ചു കുറച്ചു കുറച്ചായി ചേർത്ത് ഇളക്കുക.
ഇനി മുട്ടയുടെ വെള്ള ബിറ്റർ ഉപയോഗിച്ചു ബീറ്റ് ചെയ്യുക. ഇനി മുട്ടയുടെ മഞ്ഞയിലേക്ക് ബീറ്റ് ചെയ്തുവെച്ചിട്ടുള്ള വെള്ള കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് ഇളക്കുക. (ഓവർ ആയിട്ട് ഇളക്കരുത്. മഞ്ഞയും വെള്ളയും ജസ്റ്റ് മിക്സ് ആവുന്നത് വരെ ഇളക്കിയാൽ മതി ).
ഇനി കേക്ക് ടിന്നിൽ അല്പം ഓയിൽ തടവി ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. കേക്ക് ബാറ്റർ കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് രണ്ടു പ്രാവശ്യം ഒന്ന് തട്ടിക്കൊടുക്കുക. ഇനി 3മിനിറ്റ് preheat ചെയ്ത പാനിലേക്ക് ഒരു റിങ് ഇറക്കി വെച്ച് അതിന് മുകളിലായി കേക്ക് ടിന്ന് വെച്ച്കൊടുത്ത് പാൻ അടച്ചു വെച്ച് 30-35മിനിറ്റ് കേക്ക് bake ചെയ്ത്എടുക്കാം.
ഇനി അതിലേക്ക് ആവിശ്യമായ ഒരു പാലിന്റെ കൂട്ട് തയ്യാറാക്കാം. അതിന് വേണ്ടി ഒന്നര കപ്പ് തിളപ്പിച്ചു കുറുക്കിയ പാൽ എടുക്കുക. അതിലേക്ക് വിപ്പിംഗ് ക്രീം, condensed milk എന്നിവ ചേർത്ത് ഇളക്കുക. കേക്ക് റെഡിയായി ചൂടാറിയ ശേഷം ഒരു fork ഉപയോഗിച്ചു കേക്കിനു മുകളിൽ കുത്തികൊടുക്കുക.
ഇനി നേരെത്തെ തയ്യാറാക്കി വെച്ചിട്ടുള്ള പാലിന്റെ മിക്സിൽ നിന്ന് കുറച്ചു കേക്കിന്റെ മുകളിലൂടെ ഒഴിച്ച് കൊടുത്ത് കേക്ക്നെ കുതിർത്തെടുക്കുക. എന്നിട്ട് ഒരു 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. ഇനി ഒരു 3-4ട്ടേബിൾ സ്പൂൺ വിപ്പിംഗ് ക്രീം വിപ്പ് ചെയ്തെടുക്കുക. ഇനി 10മിനിറ്റിന് ശേഷം കേക്ക് പുറത്തു എടുത്ത് വിപ്പ് ചെയ്ത ക്രീം പൈപ്പിംഗ് ബാഗിൽ നിറച്ചു കേക്കിന്റെ മുകളിലൂടെ desighn ചെയ്തു കൊടുക്കുക. (നിങ്ങൾക്ക് ഇഷ്ടള്ള നോസിൽ ഉപയോഗിക്കാം).
ഇനി ഇതിന്റെ മുകളിൽ കട്ട് ചെയ്ത് വച്ചിട്ടുള്ള ചെറി ഇട്ടുകൊടുക്കുക. (ബദാം, പിസ്ത, എന്നിവയും ചേർത്ത് കൊടുക്കാം ). എന്നിട്ട് ഒരു 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഇനി കഴിക്കുന്നതിനു മുൻപ് ബാക്കിയുള്ള പാലിന്റെ മിക്സ് കേക്കിന്റെ മുകളിൽ ഒഴിച്ച് കൊടുക്കുക. ഇപ്പോൾ teasty ആയിട്ടുള്ള tres leches കേക്ക് തയ്യാർ.
നിങ്ങളുടെ Experience Comment ചെയ്യാമോ ..?
0 അഭിപ്രായങ്ങള്‍