അരിപ്പൊടി -1കപ്പ്
പാൽ -1കപ്പ്
പഞ്ചസാര -1കപ്പ്
ഏലക്കായ -അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
വെളിച്ചെണ്ണ (നെയ്യ്) -2 ടേബിൾ സ്പൂൺ
Recipe / തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ച ശേഷം പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകിയതിന് ശേഷം അരിപ്പൊടി ചേർത്ത് നന്നായിട്ട് ഇളക്കുക. ശേഷം അതിലേക്ക് ഉപ്പ്, ഏലക്കായ, നെയ്യ് എന്നിവ ചേർത്ത് വീണ്ടും ഇളക്കുക.
ഇനി അത് മറ്റൊരു ബൗളിലേക്ക് മാറ്റി കൈ കൊണ്ട് തൊടാൻ പറ്റാവുന്ന ചൂടാവുമ്പോൾ കയ്യിൽ കുറച്ചു എണ്ണ തടവി സോഫ്റ്റ് ആയി വരുന്നത് വരെ നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം അതിൽ നിന്നും അൽപ്പം എടുത്ത് ഓരോ ആകൃതിയിൽ ചെയ്തെടുക്കാം.(സിലിണ്ടറിക്കൽ ഷേപ്പ്, റൗണ്ട് ഷേപ്പ് ).
മുഴുവൻ ഷേപ്പ് ചെയ്തതിന് ശേഷം ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ച് അതിന് മുകളിൽ എണ്ണ തടവിയ ഒരു തട്ട് വെച്ച് അതിനു മുകളിൽ നേരെത്തെ ഷേപ്പ് ചെയ്തെടുത്തത് വെച്ച് 10 to 15 മിനിറ്റ് വേവിച്ചെടുക്കുക. 15 മിനുട്ടിന് ശേഷം പുറത്തെടുത്ത് Desiccated Coconut Powder ഇൽ cover ചെയ്തെതെടുക്കാം. ഇപ്പോ നമ്മുടെ ആവിയിൽ വേവിച്ച ഈവെനിംഗ് സ്നാക്ക് റെഡി.
Try ചെയ്ത ശേഷം അഭിപ്രായം Comment ചെയ്യാൻ മറക്കരുത് ..!!!
0 അഭിപ്രായങ്ങള്‍