Subscribe Us

Header Ads

Maggie Manchurian



 ചേരുവകൾ / Ingredients 

മാഗ്ഗി                     - 2 പാക്ക് 

ഉള്ളി                     - 1 എണ്ണം 

തക്കാളി                - 1/2 എണ്ണം 

പച്ചമുളക്             - 2 എണ്ണം 

തക്കാളി സോസ്  - 3 tbspn 

Salt                       -  ആവിശ്യത്തിന് 

ഓയില്‍                 - ആവിശ്യത്തിന് 

വെളുത്തുള്ളി       - 1/2 tbspn 

ഇഞ്ചി                   - 1/2 tbspn 

കോൺഫ്ലോർ      - 1/2cup + 2tbspn 

ക്യാബേജ്             - ചെറിയകഷ്ണം 

വെള്ളം                  - 1/2 കപ്പ് 

കുരുമുളക് പൊടി - 1/2 tbspn 

സൂർക്ക.                - 1/2 tbspn 


തയ്യാറാക്കുന്ന വിധം /Recipe 

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചു അതിലെക്ക് മാഗ്ഗിയുടെ കൂടെയുള്ള മസാല ഓയിൽ ഇതിലെക്ക് ചേർത്തു തിളപ്പിക്കുക .

ഇനി ഇതിലേക്ക് മാഗ്ഗി 1 1/2പാക്ക് ചേർക്കുക .ഒരു പാക്കിന്റെ പകുതി മാറ്റിവെക്കുക .മാഗ്ഗി വേവായതിനു ശെശം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക .

  ഇനി അതിലേക്ക് ഉള്ളി ,തക്കാളി ,പച്ചമുളക് ,ക്യാബേജ് ,തക്കാളി സോസ് ,ഉപ്പ് എന്നിവ ചേർത്തു ഇളക്കുക.

ഇനി ഇതിലെക്ക് കോൺഫ്ലോർ പൊടി ചേർത്തു കയ്യ് ഉപയോഗിച്ചു നന്നായി കുഴച്ചെടുക്കുക .

ഇനി ഇതിൽ നിന്ന് ഓരൊ ഉരുളകൾ ഉണ്ടാക്കിയെടുക്കുക .

 ഇനി ഇത് ഓരോന്നും നേരെത്തെ മാറ്റി വെച്ചിട്ടുള്ള മാഗ്ഗിയില്‍ ഒന്ന് റോൾ ചെയ്തെടുക്കുക .ഇനി ഇത് മുഴുവാൻ പൊരിച്ചെടുക്കുക .

 ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാം .2 tbspn എണ്ണ ചുടാക്കി അതിലേക്ക് വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക .ഇനി ഇതിലേക്ക് ഉള്ളി ,ക്യാബേജ് എന്നി(ചതുരത്തിൽ അരിഞ്ഞത് )ഇതിലേക്ക് ചേർക്കുക .എന്നിട്ട് നന്നായിട്ട് ഇളക്കുക .ഇനി ഇതിലേക്ക് 2tbspn തക്കാളി സോസ് ചേർക്കുക .പിന്നെ കുരുമുളക് പൊടി ചേർത്തിളക്കി പിന്നെ അതിലേക്ക് കോൺഫ്ലോർ മിക്സ് ചേർക്കുക .പിന്നെ ഇതിലേക്ക് വെള്ളവും ചേർത്തു ഇളക്കുക .എന്നിട്ട് സൂർക്ക ഉപ്പ് എന്നിവ ചേർത്തു .ഇത് തിളചു വന്നതിനു ഷെശം അതിലെക്ക് പൊരിചു വെച്ചിട്ടുള്ള ഉരുളകൾ ചേർത്തു ഇളക്കി തിളപ്പിച്ചെടുക്കുക .ഇപ്പോൾ മാഗ്ഗി    മഞ്ചുരിയൻ തയ്യാർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍