ബീട്ട്റുട്ട് പരിപ്പ് തോരൻ
ആവിശ്യമായ സാധനങൾ
ബീട്ട്റുട്ട് -1
പരിപ്പ് -1/2കപ്പ്
വെള്ളം -ആവിശ്യത്തിന്
ഓയിൽ -2tbspn
കടുക് -1tspn
വെളുത്തുള്ളി പേസ്റ്റ് -1tspn
സവാള -2
പച്ചമുളക് -3
ഉപ്പ് -ആവിശ്യത്തിന്
മഞ്ഞൾ പൊടി -1tspn
കാശ്മീരി മുളക് പൊടി -1tspn
തേങ്ങ -1/2
തയ്യാറാക്കുന്ന വിധം
ആധ്യം ബീട്ട്റൂട്ട് ഒരു പാത്രത്തിലിട്ട് കുറച്ചു വെള്ളവും ചേർത്തു വേവിക്കുക .ഇനി മറ്റൊരു പാത്രത്തിൽ പരിപ്പും വെള്ളവും ,മഞ്ഞൾ പൊടിയും ചേർത്തു തിളപ്പിച്ചു വേവിക്കുക .
വേവിച്ച ബീട്ട്റൂട്ടും പരിപ്പും ഒരു തരിപ്പ ഉപയോഗിച്ചു അതിലെ വെള്ളം ഊറ്റി കളയുക .
ഇനി ഒരു പാൻ ചുടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് ഇട്ട് പൊട്ടിക്കുക .കടുക് പൊട്ടിയതിനു ശേശം വെളുത്തുള്ളി പേസ്റ്റ് ചേർത്തു മൂപ്പിക്കുക .സവാള ,ഉപ്പ് എന്നിവ ചേർത്തു വഴറ്റുക .
ഇനി ഇതിലേക്ക് പച്ചമുളക് ,മഞ്ഞൾ പൊടി ,മുളക് പൊടി ,തേങ്ങ എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യുക .ഇനി ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ബീട്ട്റൂട്ട് പരിപ്പ എന്നിവ ചേർത്തു നന്നായിട്ട് ഇളക്കുക .ബീട്ട്റൂട്ട് പരിപ്പ് തോരൻ തയ്യാർ .
0 അഭിപ്രായങ്ങള്‍