ചക്ക ഉണ്ണിയപ്പം
------------------------
ആവിശ്യമായ സാധനങ്ങൾ
===========
ചക്ക -ഒന്നര കപ്പ് (പഴുത്തത് )
പച്ചരി - 2അര കപ്പ് (2മണിക്കൂർ വെള്ളത്തിൽ കുതിർത്തത് )
ശർക്കര - 5അച്ച്
ഉപ്പ് - ആവിശ്യത്തിന്
ചെറിയ ജീരകം - 1tspn
ഈസ്റ്റ് - അര ടീസ്പൂൺ
വെളിച്ചെണ്ണ - ആവിശ്യത്തിന്
വെള്ളം - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
=================
ആദ്യം ശർക്കരയിൽ വെള്ളം ചേർത്ത് തിളപ്പിച്ച് ഉരുക്കുക. എന്നിട്ട് വെള്ളത്തിൽ കുതിർത്ത അരി ഒരു മിക്സിയുടെ ജെറിലേക്കിട്ട് തിളപ്പിച്ച് വെച്ചിട്ടുള്ള ശർക്കര പാനിയും, ചക്കയും ചേർത്ത് അരച്ചെടുക്കുക.
അത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു ചെറിയ ജീരകം, ഉപ്പ്, ഈസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ഇനി ഉണ്ണിയപ്പ ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായ ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഉണ്ണിയപ്പ ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കുക. ഉണ്ണിയപ്പത്തിന്റ ഒരു ഭാഗം വെന്ത് വരുമ്പോൾ മറ്റേ ഭാഗം മറിച്ചിട്ട് കൊടുക്കുക. രണ്ട് ഭാഗവും വേവായി വന്നാൽ ഉണ്ണിയപ്പം ചട്ടിയിൽ നിന്നും മാറ്റാം. ഇത് പോലെ ബാക്കിയുള്ള മാവ് കൂടെ ചെയ്തെടുക്കാം. ചക്ക ഉണ്ണിയപ്പം തയ്യാർ.
0 അഭിപ്രായങ്ങള്‍