ബീട്ട്റൂട്ട് മസാല
ആവിശ്യമായ സാധനങൾ
ബീട്ട്റൂട്ട് -1(വലുത് )
ഉരുളക്കിഴങ് -1
സവാള -1
പച്ചമുളക് -3
വെളിച്ചെണ്ണ -1 1/2tbspn
ഉപ്പ് -ആവിശ്യത്തിന്
മഞ്ഞൾ പൊടി -1/4tspn
മുളക് പൊടി -1/2tspn
മല്ലിപ്പൊടി -1/2tspn
ഖരം മസാല -1/2tspn
വെള്ളം -2കപ്പ് (കുറച്ചു കുറച്ചായി ചേർക്കുക .)
തയ്യാറാക്കുന്ന വിധം
ആദ്യം പാൻ ചുടാക്കി വെളിച്ചെണ്ണ ഒഴിക്കുക .വെളിച്ചെണ്ണ ചുടായതിനു ശേഷം സവാള ,പച്ചമുളക് ,ഉപ്പ് എന്നിവ ചേർത്തു സവാള വഴറ്റിയെടുക്കുക .
സവാള വഴന്റ് വന്നതിനു ശേഷം ചെറുതായി അരിഞു വെച്ചിട്ടുള്ള ബീട്ട്റൂട്ട് ,ഉരുളക്കിഴങ് ,വെള്ളം എന്നിവ ചേർത്തു ഇളക്കി നന്നായി വേവിച്ചെടുക്കുക .നന്നായി വേവായതിനു ശേശം ഒരു തവി ഉപയോഗിച്ചു കഷ്ണങൾ ഉടക്കുക.
ഇനി ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,മല്ലി പൊടി ,ഖരം മസാല എന്നിവ ചേർത്തു നന്നായി ഇളക്കി മിക്സാക്കി വീണ്ടും 5മിനുട്ട് അടച്ചു വെച്ചു വേവിക്കുക .ബീട്ട്റൂട്ട് മസാല തയ്യാർ .
0 അഭിപ്രായങ്ങള്‍