Incredients/ ചേരുവകൾ
ചിക്കൻ - 500g
സവാള -2 (ചെറുത് )
തക്കാളി - 1(ചെറുത് )
പച്ചമുളക് - 4എണ്ണം
ചെറിയ ഉള്ളി-20 എണ്ണം (നെടുകെ കീറിയത്)
ഉണക്കമുളക് - 4എണ്ണം
ഉലുവ - 1ടീസ്പൂൺ
കടുക് - 1ടീസ്പൂൺ
ഉപ്പ് - ( ആവിശ്യത്തിന് )
മുളക് പൊടി - (1ട്ടേബിൾ സ്പൂൺ)
മഞ്ഞൾ പൊടി - (1ടീസ്പൂൺ )
മല്ലി പൊടി- (2ട്ടേബിൾ സ്പൂൺ)
വലിയ ജീരകം- 1ടീസ്പൂൺ (പൊടിച്ചത്)
കൊടുംപുളി- 4-5 അല്ലി (20 മിനിറ്റ് വെള്ളത്തിൽ കുതിർത്തത് )
കുരുമുളക് പൊടി- (1ടീസ്പൂൺ)
ഗരംമസാല- (1ടീസ്പൂൺ)
തേങ്ങ പാൽ- (1കപ്പ്)
കറിവേപ്പില- (5അല്ലി)
വെളിച്ചെണ്ണ- (4ട്ടേബിൾ സ്പൂൺ)
വെള്ളം- അര ഗ്ലാസ്
ഇഞ്ചി, വെളുത്തുള്ളി- 1ടീസ്പൂൺ(ചതച്ചത്)
തയ്യാറാക്കുന്ന വിധം
മൺചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക.എണ്ണ ചൂടായ ശേഷം ഉലുവ, കടുക് ചേർക്കുക. കടുക് പൊട്ടിയതിനു ശേഷം ഉണക്ക മുളക്, പച്ച മുളക് എന്നിവ ചേർക്കുക. അതിലേക്ക് ചെറിയ ഉള്ളി ചേർക്കുക. ഇഞ്ചി, വെളുത്തുള്ളി (ചതച്ചത് ) ചേർക്കുക. 2 അല്ലി കറിവേപ്പില കൂടി ചേർക്കുക.എന്നിട്ട് നന്നായി ഇളക്കുക. അതിന്റെയൊക്കെ പച്ചമണം മാറിയതിന് ശേഷം സവാള തക്കാളി എന്നിവ ചേർക്കുക. ഇത് വഴന്റ് വന്നതിന് ശേഷം ഉപ്പ്,വലിയ ജീരകം പൊടിച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, എന്നിവ ചേർത്ത് ഇളക്കുക. ഇനി അതിലേക്ക് കൊടുംപുളി ചേർത്ത് ചിക്കൻകൂടെ ചേർക്കുക. കുരുമുളക് പൊടി, ഗരം മസാല എന്നിവ കൂടെ ചേർക്കുക. അര ഗ്ലാസ് വെള്ളംവും ചേർത്ത് ഇളക്കി 10മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. പത്തു മിനുട്ടിന് ശേഷം തുറന്ന് തേങ്ങ പാൽ ചേർത്ത് വീണ്ടും 5മിനിറ്റ് വേവിക്കുക. 5മിനുട്ടിന് ശേഷം തുറന്ന് കറിവേപ്പില ചേർത്ത് ഇളക്കുക. കൊടുംപുളി ഇട്ടുവച്ച ചിക്കൻ കറി തയ്യാർ.
0 അഭിപ്രായങ്ങള്‍