Subscribe Us

Header Ads

രുചിയൂറും മീൻ പീര വറ്റിച്ചത്

 

രുചിയൂറും മീൻ പീര വറ്റിച്ചത് 




ആവിശ്യമായ സാധനങ്ങൾ / Ingredients



മീൻ - 500 ഗ്രാം


തേങ്ങ - 1 കപ്പ് 


സവാള - 1 ( ചെറുത് )


വെളിച്ചെണ്ണ - 5 tbspn


കടുക് - 1tspn


 ഇഞ്ചി - ചെറിയ കഷ്ണം( ചെറുതാക്കി അരിഞ്ഞത് )


വെളുത്തുള്ളി -( ചെറുതാക്കി അരിഞ്ഞത് )


പച്ചമുളക് - 5 എണ്ണം 


മഞ്ഞൾ പൊടി - 1/2 tspn


കറിവേപ്പില - 4 അല്ലി 


ഉപ്പ് - ആവിശ്യത്തിന് 


കുരുമുളക് പൊടി - 1 1/2 tspn


വെള്ളം - ആവിശ്യത്തിന് 


തയ്യാറാക്കുന്ന വിധം / Recipe


ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 

തേങ്ങ, പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ്, ഇഞ്ചി  എന്നിവ ചേർത്ത് ചതച്ചെടുക്കുക. 

ശേഷം  ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിന് ശേഷം കറിവേപ്പില (2അല്ലി ),  പച്ചമുളക് (3)  എന്നിവ ചേർക്കുക. ശേഷം  അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കുക. 

 അതിൻറെ  പച്ചമണം മാറിയതിനു ശേഷം സവാള ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. സവാള വഴന്റ് വന്നതിനു ശേഷം നേരെത്തെ ചതച്ചു വെച്ചിട്ടുള്ള തേങ്ങ ചേർത്ത് കൊടുത്ത്‌ നന്നായി ഇളക്കുക. 

ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക. എന്നിട്ട് പതുക്കെ ഇളക്കുക. (മീൻ ഉടയാതെ ശ്രദ്ധിക്കുക )

 ശേഷം അതിലേക്ക് അല്പം വെള്ളം കൂടെ ചേർത്ത് അടച്ചു വെച്ച് 15മിനിറ്റ് വേവിക്കുക. 15 മിനുട്ടിന് ശേഷം തുറന്ന് ഒന്നര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. 


ശേഷം തീ ഓഫ്‌ ചെയ്ത് അതിലേക്ക് കറിവേപ്പില (2 അല്ലി ) , വെളിച്ചെണ്ണ (2 tbspn) എന്നിവ ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍