Subscribe Us

Header Ads

സോയാബീൻ തോരൻ

 സൊയാബീൻ തോരൻ 



ആവിശ്യമായ ചേരുവകൾ 


സോയാബീൻ -1കപ്പ് (വലുത് ,വെള്ളത്തിലിട്ട് കഴുകി മുറിച്ചത് )

സവാള -2

ഓയിൽ -2tbspn 

പച്ച മുളക് -2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tspn

തക്കാളി -1/2

ഉപ്പ് -ആവിശ്യത്തിന് 

മഞ്ഞൾ പൊടി -1/2tspn

മുളക് പൊടി -2tspn

ഗരം മസാല -1tspn 

കുരുമുളക് പൊടി -1tspn

വെള്ളം -1കപ്പ് 

തേങ്ങ -1/2കപ്പ് 


തയ്യാറാക്കുന്ന വിധം 


ഒരു പാൻ ചുടാക്കി വെളിച്ചെണ്ണ ഒഴിച്ചു സവാള ,പച്ച മുളക് ,ഉപ്പ് എന്നിവ ചേർത്തു വഴറ്റുക .ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക .സവാള വഴന്റ് വന്നതിനു ശേഷം തക്കാളി ചേർത്തു വഴറ്റുക.

              തക്കാളി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചേർത്തു ഇളക്കുക .

          പൊടികളുടെ പച്ച മണം മാറിയതിനു ശേഷം കഴുകി മുറിച്ചു വെച്ചിട്ടുള്ള സോയബീൻ ചേർത്തു ഇളക്കുക .ഇനി സോയാബീനിലേക്ക് വെള്ളം ചേർത്തു ഇളക്കി അടച്ചു വെച്ചു വേവിക്കുക .

വെള്ളം മുഴുവൻ വറ്റിയതിനു ശേഷം ഇതിലേക്ക് തേങ്ങ ചേർത്തു ഇളക്കുക .സോയബീൻ തോരൻ തയ്യാർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍