കാട മുട്ട റോസ്റ്റ്
ആവിശ്യമായ സാധനങൾ
കാട മുട്ട -20
സവാള -2
വെളിച്ചെണ്ണ -2tbspn
ഉപ്പ് -1/2tspn
വെളുത്തുള്ളി ഇഞ്ചി -1tspn (ചെറുതായി അരിഞ്ഞത് )
മഞ്ഞൾ പൊടി -1/2tspn
മുളക് പൊടി -1tbspn
തക്കാളി സോസ് -2tbspn
തയ്യാറാക്കുന്ന വിധം
ആധ്യം ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിലേക്ക് കാടമുട്ട ഇട്ട് വെള്ളം ഒഴിച്ചു തിളപ്പിക്കുക .(15മിനുട്ട് )മുട്ട വേവായതിനു ശേഷം അതിന്റെ തൊലി കളഞെടുക്കുക .
ഒരു പാൻ ചുടാക്കി വെളിച്ചെണ്ണ ഒഴിച്ചു സവാള ഉപ്പ് എന്നിവ ചേർത്തു വഴറ്റിയെടുക്കുക .സവാള വഴന്റ് വരുന്ന സമയത്തു വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്തു വഴറ്റുക .
വഴന്റ് വന്നതിനു ശേഷം മഞ്ഞൾ പൊടി ,മുളക് പൊടി ,തക്കാളി സോസ് എന്നിവ ചേർത്തു ഇളക്കുക .
ഇതിലേക്ക് പുഴുങി വെച്ചിട്ടുള്ള കാടമുട്ട ചേർത്തു ഇളക്കുക .
കാടമുട്ട റോസ്റ്റ് തയ്യാർ .
0 അഭിപ്രായങ്ങള്‍