ഏഗ്ഗ് ബുർജി
ആവിശ്യമായ സാധനങൾ
എഗ്ഗ് -4
സവാള -2
പച്ച മുളക് -3
ഓയിൽ -2tbspn
ഉപ്പ് -ആവിശ്യത്തിന്
ഇഞ്ചി -1tspn
തക്കാളി -1/2
മഞള്‍പൊടി -1/2tspn
കാശ്മീരി മുളക് പൊടി -1 1/2tspn
ഘരം മസാല -1/2tspn
കുരു മുളക് -1/2tspn
മല്ലിയില -1/2കപ്പ്
തയ്യാറാക്കുന്ന വിധം
ആധ്യം ഒരു പാത്രത്തിൽ മുട്ട പൊട്ടിചൊഴിച്ചു അതിലേക്ക് കുറച്ചു ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക .
ഇനി ഒരു പാൻ ചുടാക്കി വെളിച്ചെണ്ണ ഒഴിച്ചു സവാളയും ഉപ്പും ചേർത്തു നന്നായി വഴറ്റുക .സവാള വഴന്റ് വന്നതിനു ശേഷം ഇഞ്ചി ,പച്ച മുളക് എന്നിവ ചേർത്തു ഇളക്കുക .ഇനി തക്കാളി ചേർത്തു ഇളക്കി യോജിപ്പിക്കുക .
ഇനി ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,ഗരം മസാല ,കുരുമുളക് പൊടി ,മല്ലിയില എന്നിവ ഇളക്കി യോജിപ്പിക്കുക .പൊടികളുടെ പച്ചമണം മാറിയതിനു ശേഷം ഉപ്പ് ചേർത്തു ഇളക്കി വെച്ചിട്ടുള്ള മുട്ട അതിലേക്ക് ചേർത്തു ഇളക്കുക .(ഈ സമയത്തു ഗ്യാസ് മീഡിയത്തിൽ വെക്കാൻ ശ്രധിക്കുക .)ഇനി ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം കുറച്ചുകൂടെ മല്ലിയില ചേർത്തു കൊടുക്കുക .എഗ്ഗ് ബുർജി തയ്യാർ .
0 അഭിപ്രായങ്ങള്‍