Subscribe Us

Header Ads

Pinappile sponge cake

 പൈനാപ്പിൾ സ്പോഞ്ചു കേക്ക് 



ആവിശ്യമായ സാധനങൾ 


ഏഗ്ഗ് -4

പൈനാപ്പിള്‍ എസ്സെൻസ് -1tspn 

പഞ്ചസാര (പൊടിച്ചത് )-1/2കപ്പ് 

മൈദ -1കപ്പ് 

ബേക്കിങ് പൗഡർ -1tspn 

ബേക്കിങ് സോഡ-1/2tspn

ഉപ്പ് -2പിഞ്ച് 


തയ്യാറാക്കുന്ന വിധം 


ആദ്യം കേക്ക് ടിന്നിൽ ഓയിൽ പുരട്ടി ബട്ടർ പേപ്പർ സെറ്റ് ചെയ്യുക .പിന്നെ കേക്ക് ബേക്ക് ചെയ്യാനുള്ള പാത്രം പ്രി ഹീറ്റ് ചെയ്യുക .

ഇനി പൊടികൾ തരിച്ചെടുക്കാം .ഒരു തരിപ്പയിലേക്ക് മൈദ ,ബേക്കിങ് 

പൗഡർ ,ബേക്കിങ് സോട ,ഉപ്പ് എന്നിവ ചേർത്തു2അല്ലെങ്കിൽ 3പ്രാവിയശ്യം തരിച്ചെടുക്കുക .

                        ഇനി വെള്ളമൊന്നും ഇല്ലാത്ത ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചുഒഴിക്കുക .അതിലേക്ക് വാനിലഎസ്സെൻസ് ചേർത്തു ബീറ്റർ ഉപയോഗിച്ചു ബീറ്റ് ചെയ്തെടുക്കുക .മുട്ട നന്നായി പതഞ് വന്നിട്ട് അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്തു വീണ്ടും ബീറ്റ് ചെയ്തെടുക്കുക .ഇത് നന്നായി പൊങിവന്നതിനു ശേഷം അതിലേക്ക് തരിച്ചു വെച്ചിട്ടുള്ളത് കുറച്ചു കുറച്ചായി ചേർത്തു കൊടുത്തു ഇളക്കുക .(ഇളക്കുന്ന സമയത്തു സാവധാനം ഇളക്കാനും ഒരേ directionil തന്നെ ഇളക്കാനും ശ്രധിക്കണം )

മുഴുവൻ ചേർത്തതിനു ശേശം കേക്ക് ബാറ്റർ കേക്ക് ടിന്നിലെക്ക് ഒഴിക്കുക .ഇനി കേക്ക് ടിന്ന് ഒരു 5/6പ്രാവിശ്യം ടാപ്പ് ചെയ്യുക .(air bubbils പോവാൻ വേണ്ടി )ഇനി പ്രിഹീറ്റ് ചെയ്ത പാത്രത്തിലേക്ക് ഇറക്കി വെച്ചു 30-40മിനിറ്റ് വരെ വേവിച്ചെടുക്കുക .

                             കേക്ക് സെറ്റായിട്ടുണ്ടോ എന്നറിയാൻ ഇടക്ക് ഫോർക്ക് ഉപയോഗിച്ചു ഒന്ന് കുത്തിനോക്കുക .40മിനിട്ടിനു ശേഷം കേക്ക് പുറത്തെടുത്തു ടിന്നിൽ നിന്ന് demold ചെയ്യാം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍