നാടൻ ബീഫ് കറി
ആവിശ്യമായ ചേരുവകൾ
ബീഫ് -500g
ചെറിയ ഉള്ളി -16എണ്ണം
ഖരം മസാല -1tspn
മഞ്ഞൾ പൊടി -1tbspn
മല്ലിപൊടി -1 1/2tspn
വലിയ ജീരകം (പൊടിച്ചത് )-1tspn
ഉപ്പ് -ആവിശ്യത്തിന്
കുരുമുളക് പൊടി -2 1/2tspn
കറിവേപ്പില -3അല്ലി
വെളിച്ചെണ്ണ -6-7tbspn
സവാള -1
പച്ചമുളക് -3
വെളുത്തുള്ളി ഇഞ്ചി (ചതച്ചത് )-2tspn
തക്കാളി -1/2
വെള്ളം -ബീഫ് വേവാൻ ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നല്ല പോലെ കഴുകി വെള്ളം വാർത്ത ശേഷം കുക്കറിലേക്കിടുക .അതിലേക്ക് ചെറിയ ഉള്ളി (10എണ്ണം ),ഖരംമസാല ,മഞ്ഞൾ പൊടി ,ഉപ്പ് ,കുരുമുളക് പൊടി ,വെള്ളം,കറിവേപ്പില എന്നിവ ചേർത് ഇളക്കി ബീഫ്വേവിച്ചെടുക്കുക .
ബീഫ് വേവാവുമ്പഴേക്കും മസാല റെഡിയാക്കിയെടുക്കാം .അതിനായി മൺ ചട്ടി ചുടാക്കി വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ ചൂടാവുമ്പോൾ സവാള ,പച്ചമുളക് ,സവാള വഴന്റ് വരാൻ ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ഇളക്കുക .സവാള വഴന്റ് വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി പേസ്റ് ചേർത് ഇളക്കുക .തക്കാളികൂടെചേർക്കുക .
സവാള ,തക്കാളി വഴന്റ് വന്നാൽ മഞ്ഞൾ പൊടി ,മല്ലി പൊടി ,കുരുമുളക് പൊടി ,വലിയജീരകം പൊടിച്ചത് എന്നിവ ചേർത് നല്ല പോലെ ഇളക്കുക .
പൊടികളുടെ പച്ചമണം മാറിയതിന് ശേഷം വേവിച്ചുവെച്ചിട്ടുള്ള ബീഫ് അതിലെ വെള്ളത്തോടുകൂടെ തന്നെഇതിലേക്ക് ചേർക്കുക .ആവിശ്യമെങ്കിൽ ഒരു 1/2ഗ്ലാസ് തിളച്ച വെള്ളം കൂടെ ചേർത് കൊടുക്കുക .എന്നിട്നല്ലപോലെ തിളപ്പിച്ചിട്ടെടുക്കുക .ഈ സമയത് ഖരം മസാല കൂടെ ചേർത് കൊടുക്കുക .എന്നിട് വീണ്ടും നല്ലപോലെതിളപ്പിച്ചെടുക്കക .
കറി തിളച്ചു വന്ന ശേഷം മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചെറിയ ഉള്ളി(ചെറുതായി അരിഞ്ഞത് ),കറിവേപ്പില എന്നിവ ചേർത് മൂപ്പിച്ചെടുത് ബീഫ് കറിയിലേക്ക് ചേർക്കുക. നാടൻ ബീഫ് കറി തയ്യാർ .😋
0 അഭിപ്രായങ്ങള്‍